ന്യൂഡല്‍ഹി: പാരീസില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കാണാതായ സംഭവം സിബിഐ അന്വേഷിക്കും. 22 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇവരെ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലെ പാരിസില്‍ റഗ്ബി കോച്ചിംഗിനു വേണ്ടിയാണ് എത്തിച്ചത്. മൂന്ന് ട്രാവല്‍ ഏജന്റുകളാണ് ഇവരെ എത്തിച്ചത്. സംഘത്തില്‍ ഉണ്ടായിരുന്നത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളാണ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഫരീദാബാദ് ആസ്ഥാനമായ ലലിത് ഡേവിഡ് ഡീന്‍, ഡല്‍ഹിയിലെ സഞ്ജീവ് റോയ്, വരുണ്‍ ചൗധരി എന്നീ ട്രാവല്‍ ഏജന്റുകാരുടെ ഓഫീസുകളില്‍ സിബിഐ മിന്നല്‍ പരിശോധന നടത്തി. കുട്ടികളെ വിദേശത്ത് എത്തിക്കാനായി 25 മുതല്‍ 30 ലക്ഷം രൂപ വരെ ട്രാവല്‍ ഏജന്റുമാര്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നു വാങ്ങിയിരുന്നു. കുട്ടികളെ പാരീസിലെ ട്രെയിനിംഗ് ക്യാമ്പില്‍ എത്തിച്ചിരുന്നു. ഇവരുടെ റിട്ടേണ്‍ ടിക്കറ്റ് ഏജന്റുമാര്‍ റദ്ദാക്കി. പരിശോധനയില്‍ ചില രേഖകള്‍ വ്യാജമാണെന്നു സിബിഐ കണ്ടെത്തിയിരുന്നു.
Post Your Comments