![](/wp-content/uploads/2017/12/bjp-cpm.jpg.image_.975.568.jpg)
കാഞ്ഞങ്ങാട്: പള്ളിക്കര കൂട്ടക്കനിയില്‍ ബിജെപി നേതാവിന്റെ കടയ്ക്ക് നേരെ അക്രമം. ബി.ജെ.പി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കൂട്ടക്കനിയിലെ സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഹാപ്പി സൂപ്പര്‍ മാര്‍ക്കറ്റിന് നേരെയാണ് കല്ലേറുണ്ടായത്. ഫര്‍ണിച്ചറുകള്‍ സമീപത്തെ കിണറ്റില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി.
പച്ചക്കറികള്‍ സൂക്ഷിക്കുന്ന അലമാരയും കടയുടെ ബോര്‍ഡും വൈദ്യുതി ഫ്യൂസുകളും സമീപത്തെ കിണറ്റില്‍ തള്ളിയിട്ട നിലയിലാണ്.സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. പരാതി നല്കിയിട്ടുണ്ട്.
Post Your Comments