KeralaLatest NewsNews

മണ്ഡലകാലത്തിന്റെ മറവില്‍ ഭക്തജനങ്ങളെ പിഴിഞ്ഞ് സ്വകാര്യ ബസുകള്‍

തിരുവനന്തപുരം : മണ്ഡലകാലത്തിന്റെ മറവില്‍ ഭക്തജനങ്ങളെ പിഴിഞ്ഞ് സ്വകാര്യ ബസുകള്‍. ഹൈദരാബാദില്‍ നിന്ന് ദിവസേന പത്തിലധികം സ്വകാര്യ ബസുകളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. കല്ലട, ഏയോണ്‍, അല്‍ഹിന്ദ്, ശലഭം, ഓറഞ്ച് എന്നീ ബസിന്റെ ഉടമകള്‍ ഒന്നിച്ചാണ് ഇത്തരത്തില്‍ തീവെട്ടി കൊള്ള നടത്തുന്നത്.

ശബരിമലക്കും, ക്രിസ്തുമസിനുമായി വരുന്ന യാത്രക്കാരില്‍നിന്ന് 3200 രൂപവരെയാണ് ടിക്കറ്റ്ചാര്‍ജായി ബസുടമകള്‍ ഇൗടാക്കുന്നത്. ആദ്യം 1650 രൂപയായിരുന്നത് പിന്നിട് 2200 രൂപയാക്കുകയായിരുന്നു. എന്നാലത് 3200 രൂപ വരെ വര്‍ധിപ്പിച്ചാണ് ബസുടമകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്.

അതേസമയം, തിരുപതി, വിജയവാഡാ, ഹൈദരാബാദ്, എന്നീ സ്ഥലങ്ങളില്‍ നിന്ന് സര്‍വീസ് ആരംഭിക്കാന്‍ വിവിധ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് തെല്ലങ്കാന ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ സെക്രട്ടറി ശശികുമാറും, പ്രസിഡന്റ് പ്രസാദും പറഞ്ഞു. അടുത്ത വര്‍ഷം തന്നെ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് കരുതുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button