സോഷ്യല്‍മീഡിയയില്‍ 33 വയസ്സുള്ള ഷാലെറ്റ് സലില്‍സ്ബറിയാണ് തന്റെ മകള്‍ ഫെലിസിറ്റിയെ ബാധിച്ച രോഗാവസ്ഥ വിവരിച്ച് പോസ്റ്റ് ഇട്ടത്. ഫെലിസിറ്റിയുടെ ജനനം കണ്ണുകളെ ബാധിക്കുന്ന റെറ്റിനോബ്ലാസ്‌റ്റോമയുമായായിരുന്നു. ഒന്‍പതു മാസത്തിനു ശേഷമാണ് ഇതു തിരിച്ചറിയാന്‍ കഴിയുന്നത്.
അപൂര്‍വമായി കണ്ണുകളില്‍ കണ്ടുവരുന്നതുമായ കാന്‍സറിനെക്കുറിച്ചുള്ള ഒരമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് മറ്റൊരു കുരുന്നിന്റെ ജീവന്‍ രക്ഷിച്ചത്. ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധനയ്ക്കു ശേഷം പറഞ്ഞ വാക്കുകള്‍ ഷാലെറ്റിനെ തകര്‍ത്തു. മൂന്നുവീതം ട്യൂമറുകളാണ് കുഞ്ഞിന്റെ ഓരോ കണ്ണിലും. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിപ്പോയി. യാതൊരുവിധ അസ്വസ്ഥതകളും കുഞ്ഞ് പ്രകടിപ്പിച്ചിട്ടുമില്ല. ആദ്യം കുഞ്ഞിന്റെ രോഗവിവരങ്ങളെല്ലാം വളരെ രഹസ്യമായി സൂക്ഷിക്കാനായിരുന്നു ഷാലെറ്റും ഇഷ്ടപ്പെട്ടത്.
തുടർന്ന് വളരെ അപൂര്‍വമായി കാണുന്ന കാന്‍സര്‍ ആയതിനാലും തിരിച്ചറിയാന്‍ വൈകുമെന്നതിനാലുമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ തീരുമാനിച്ചതെന്ന് ഷാലെറ്റ് പറയുന്നു. 65,000 തവണ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടപ്പോഴാണ് രോഗത്തിന്റെ ഭീകരാവസ്ഥ എത്രത്തോളമാണെന്നു ബോധ്യമായത്. മാത്രമല്ല ഈ പോസ്റ്റ് കണ്ടാണ് ഇരുപതുകാരിയായ തവോമി ഷാര്‍ലറ്റ് തന്റെ മകള്‍ ലിഡിയയെ പരിശോധനയ്ക്ക് വിധോയയാക്കിയത്. ലിഡിയയിലും ഇതേ കാന്‍സര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ലിഡിയയുടെ ഇടതുകണ്ണിനെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കാന്‍സര്‍ വ്യാപിക്കുന്നതു തടയാന്‍ ഡോക്ടര്‍മാര്‍ക്കു സാധിച്ചു.
Post Your Comments