Latest NewsKeralaNews

പുതുവത്സരാഘോഷം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക് ഇതു നിര്‍ബന്ധമായും പാലിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആഘോഷം സംഘടിപ്പിക്കുന്നവരും സംഘാടകരും കെട്ടിക ഉടമകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ 29 ന് ആഘോഷങ്ങള്‍ക്കിടെയുണ്ടായ അഗ്‌നിബാധയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

ആഘോഷ സ്ഥലങ്ങളിലേയും കെട്ടിടങ്ങളിലെയും ഇലക്ട്രിക്കല്‍ വയറിംഗും ഉപകരണങ്ങളും പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തണം. അഗ്‌നി സുരക്ഷാ സംബന്ധമായ എല്ലാ ഉപകരണങ്ങളും പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. കൊട്ടിടത്തിനുമുകളിലും മൈതാനത്തിലുമുള്ള ഫയര്‍ വാട്ടര്‍ ടാങ്കുകള്‍ നിറച്ചിരിക്കണം. ആവശ്യമായ സാഹചര്യങ്ങളില്‍ പുറത്തുനിന്നും വെള്ളമെടുക്കുന്നതിന് സൗകര്യം ഒരുക്കിയിരിക്കണം.

ഫയര്‍ എസ്‌കേപ്പ് സ്റ്റെയര്‍കേസുകള്‍ / എമര്‍ജന്‍സി സ്റ്റെയര്‍കേസുകള്‍/എക്സിറ്റുകള്‍ എന്നിവ തടസമില്ലാതെ സജ്ജീകരിച്ചിരിക്കണം. എല്‍.പി.ജി സീരിയല്‍ കണക്ഷന്‍ ഉപയോഗിക്കുന്ന ആഘോഷ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആവശ്യമായ കണ്‍ട്രോള്‍ വാല്‍വുകളും അഗ്‌നിശമന സംവിധാനങ്ങളും ഉണ്ടാവണം. ഇവ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധന ഉത്തരവ് പാലിക്കണം. അനുവദിച്ച അളവിലും പോലീസിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുമല്ലാതെ ആഘോഷ സ്ഥലങ്ങളിലോ കെട്ടിടങ്ങളിലോ പടക്കങ്ങള്‍, ഇന്ധനം തുടങ്ങിയവ ഉപയോഗിക്കാനോ സൂക്ഷിക്കാനോ പാടില്ല. ആഘോഷങ്ങള്‍ക്കായി ജലാശയങ്ങളില്‍ ഉപയോഗിക്കുന്ന ബോട്ടുകളില്‍ ആളുകളുടെ എണ്ണത്തിനനുസൃതമായി ലൈഫ് ജാക്കറ്റുകള്‍ കരുതണം. ബോട്ടില്‍ പ്രവേശിക്കുന്ന എല്ലാ ആള്‍ക്കാരും ലൈഫ് ജാക്കറ്റുകള്‍ ധരിച്ചുവെന്ന് ഉറപ്പാക്കണം.

 

shortlink

Post Your Comments


Back to top button