കോഴിക്കോട് : പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി മമ്മൂട്ടിയെത്തി. തന്റെ പുതിയ ചിത്രമായ പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.
പ്രശസത തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഓഗസ്റ്റ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments