
സിംല: പോലീസുകാരിയെ തല്ലിയ വനിത എംഎല്‍എയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശാസിച്ചു. കഴിഞ്ഞദിവസം ഹിമാചലിലാണ് സംഭവം. തെരഞ്ഞെടുപ്പ് അവലോകനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു കോണ്‍ഗ്രസിന്റെ വനിത എംഎല്‍എ ആശാകുമാരി.
ഇതിനിടെ തിരക്ക് നിയന്ത്രിക്കുന്ന വനിത പോലീസുകാരി ആശയെ തടഞ്ഞപ്പോഴാണ് അവര്‍ പോലീസുകാരിയെ അടിച്ചത്. പോലീസുകാരി ഉടന്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. അടിയും തിരിച്ചടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോഴാണ് രാഹുല്‍ ഗാന്ധി ആശാകുമാരിയെ ശാസിച്ചത്. പൊതുപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
Post Your Comments