Latest NewsIndiaNews

ഗുസ്തി താരം സുശീൽ കുമാറിനെതിരെ കേസ്

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം സുശീൽ കുമാറിനെ പ്രതി ചേർത്ത് ഡൽഹി പൊലീസ് കേസെടുത്തു. ഗോദയിലെ എതിരാളി പർവീൺ റാണയുമായി കൂട്ടാളികൾ ഏറ്റുമുട്ടിയ സംഭവത്തിലാണ് കേസ് എടുത്തത്. സുശീലിനും കൂട്ടാളികൾക്കും എതിരെ ചുമത്തിയിട്ടുള്ളത് ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് . ഇരുവരുടെയും കൂട്ടാളികൾ തമ്മില്‍ ഏറ്റുമുട്ടിയത് വെള്ളിയാഴ്ച ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഗോൾഡ് കോസ്റ്റ് ഗെയിംസിനായുള്ള തിരഞ്ഞെടുപ്പിനിടെയാണ്.

മൽസരം അടുത്ത വര്‍ഷം ഏപ്രിലിലാണ്. അദ്ദേഹത്തിന്റെ അനുയായികൾ സുശീല്‍ കുമാർ തിരഞ്ഞെടുക്കപ്പെട്ടതോടെ തന്നെ അക്രമിക്കുകയായിരുന്നെന്ന് റാണ ആരോപിച്ചു. ഇത് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു. ആക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇതേതുടർന്നാണ് സുശീൽകുമാറിനും അനുയായികൾക്കും എതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രശ്നങ്ങളുടെ കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ മൻദീപ് സിങ് രൺധാവ അറിയിച്ചു. സംഭവത്തിന് ശേഷം പര്‍വീൺ റാണയ്ക്കെതിരെ പരാതി നൽകാൻ സുശീൽകുമാറും അനുയായികളും ഇതുവരെ തയാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button