KeralaLatest NewsNews

വീണ്ടും ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഡ്വ. ഫെനി ബാലകൃഷ്ണൻ

തിരുവനന്തപുരം: സരിതയുടെ കത്തിൽ വീണ്ടും നാല് പേജുകള്‍ എഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമെന്നു അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍ കോടതിയില്‍ മൊഴി നല്‍കി.രിതയുടെ സോളാർ കേസിന്റെ സൂത്രധാരകൻ കെ ബി ഗണേഷ് കുമാർ എം എൽ എ ആണന്നു നേരത്തെ ആരോപണമുണ്ടായിരുന്നു.ഇത് ശരിവെക്കുന്ന തെളിവുകളുമായാണ് സരിതയുടെ മുൻ അഭിഭാഷകൻ കൂടിയായ ഫെനി ബാലകൃഷ്ണന്‍ കോടതിയില്‍ തെളിവ് നല്‍കിയത്.

സോളാര്‍ കമ്മീഷനില്‍ സരിതയുടെ കത്തെന്ന പേരില്‍ ഹാജരാക്കിയത് 25 പേജുള്ള കത്താണ്. എന്നാല്‍ പത്തനം തിട്ട ജയിലില്‍ നിന്ന് താന്‍ കത്ത് കൈപ്പറ്റുമ്പോൾ 21 പേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ കത്ത് കെ ബി ഗണേഷ് കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിനെയാണ് താൻ ഏൽപ്പിച്ചത്. എം എൽ എ യുടെ നിർദ്ദേശപ്രകാരം ഗണേഷിന്റെ പി എ യും ശരണ്യയും കൂടിയാണ് നാല് പേജ് എഴുതി ചേർത്തത്. ബാക്കി നാല് പേജുകൾ ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എഴുതി ചേർത്തതാണ്.

ഈ നാല് പേജിൽ കൂടുതലും ലൈംഗീക കാര്യങ്ങളാണ് എഴുതി ചേർത്തത്, ഗണേഷിന്റെ ബന്ധുവും അദ്ദേഹത്തിന്റെ പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന ശരണ്യ മനോജ് , ഗണേഷ് കുമാറിന്റെ പി എ പ്രദീപ് കുമാർ എന്നിവരാണ് നാല് പേജ് എഴുതിയതെന്നാണ് ഫെനിയുടെ ആരോപണം.ഉമ്മൻ‌ചാണ്ടി ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഇങ്ങനെയാണ് എഴുതി ചേർത്തത്. ഗണേഷ് കുമാറിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കിയതിന്റെ വിരോധമാണ് ഇതിനു കാരണം. കൂടാതെ രമേശ് ചെന്നിത്തലയേയും കേസിൽ ഉൾപ്പെടുത്താൻ സരിതയും ഗണേഷും ശ്രമിച്ചെന്നും ഫെനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button