KeralaLatest NewsNews

കുഴഞ്ഞുവീണ മരിച്ച പത്താം ക്ലാസുകാരന്‍ മയക്കുമരുന്നിന്റെ ഇരയെന്ന്‌ സഹോദരന്‍

കണ്ണൂര്‍: മയക്കുമരുന്നിന്റെ ഇരയാണ് പാനൂരില്‍ സ്‌കൂളില്‍ കുഴഞ്ഞുവീണ മരിച്ച പത്താം ക്ലാസുകാരണെന്ന് സഹോദരന്‍. ദിവസങ്ങള്‍ക്കുമുമ്പു മരിച്ചത്‌ തങ്ങള്‍പ്പീടിക സഹ്‌റ പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ്‌ ആഷിര്‍ ആണ്‌.

അനുജന്‍ മയക്കുമരുന്നു കൂട്ടുകെട്ടുകളില്‍ പെട്ടിരുന്നെന്നും സമഗ്ര അന്വേഷണം വേണമെന്നും സഹോദരന്‍ സമീര്‍ വ്യക്തമാക്കി. പാര്‍ട്ടികള്‍ സംഭവം രാഷ്‌ട്രീയ ആയുധമാക്കി മാറ്റിരിക്കുകയാണ്. പോലീസ്‌ വിവാദത്തെത്തുടര്‍ന്ന്‌ സ്‌കൂളിലേക്കു ലഹരി എത്തുന്ന വഴികളെക്കുറിച്ചു അന്വേഷണം ശക്‌തമാക്കി. രണ്ടുപേര്‍ ആഴ്‌ചകള്‍ക്കു മുമ്പ്‌ സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി അറസ്‌റ്റിലായിരുന്നു.

വ്യാപകമായി എല്‍.എസ്‌.ഡി. (ലൈസേര്‍ജിക്‌ ആസിഡ്‌ ഡൈഈതൈലമൈഡ്‌ ) മയക്കുമരുന്നുകളും പിടികൂടി. ഇവ ക്രിസ്‌റ്റല്‍ രൂപത്തിലും ആസിഡ്‌ രൂപത്തിലും സ്‌റ്റാമ്പ്‌ രൂപത്തിലുമാണ്. പഴ്‌സിലും പുസ്‌തകത്തിനിടയിലും സൂക്ഷിക്കാമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കു സ്‌റ്റാമ്പ്‌ രൂപത്തിലുള്ളവയാണ്‌ പ്രിയം.

അതിനിടെ, വിദ്യാര്‍ഥിയുടെ മരണം രാഷ്‌ട്രീയ ഏറ്റുമുട്ടലിനും വഴിതുറന്നു. എസ്‌.എഫ്‌.ഐ. പാനൂര്‍ ഏരിയാ സെക്രട്ടറി അംബരീഷ്‌ കഞ്ചാവ്‌ വില്‍പനയ്‌ക്കിടെ പിടിയിലായെന്ന സന്ദേശം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്‌. പാനൂര്‍ ഏരിയാ സെക്രട്ടറി വിനീത്‌ എന്ന വിദ്യാര്‍ഥിയാണെന്നും അംബരീഷ്‌ ലഹരിവിമുക്‌ത കാമ്പയിന്‌ നേതൃത്വം നല്‍കുന്ന നേതാവാണെന്നുമാണ്‌ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button