ആലുവ: ആലുവ സ്വദേശി ന്യൂസിലാൻഡിൽ വാഹനാപകടത്തിൽ മരിച്ചു. ബൈപാസ് കവല കോഡർ ലൈനിൽ മേചേരി വീട്ടിൽ ബിജുവിൻറെ മകൻ ബോണി ബിജുവാണ് (21) മരിച്ചത്.ബോണിയോടൊപ്പം കാറിലുണ്ടായിരുന്ന ജർമൻ സദേശിയായ സുഹൃത്തും അപകടത്തിൽ മരിച്ചതായി ബന്ധുക്കൾ പറഞ്ഞു. നോർത്ത് കാൻഡർബറി ഹാൻമർ സ്പ്രിങ്‌സിൽ വച്ച് കാർ തെന്നി മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ന്യൂസിലാൻഡിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയായിരുന്നു.
Post Your Comments