ടൊറന്റോ: കാമുകി നൽകിയ ക്രിസ്മസ് സമ്മാനം തുറന്നു നോക്കാതെ കാനഡ സ്വദേശിയായ അഡ്രിയാൻ പിയേഴ്സ് സൂക്ഷിച്ചുവച്ചത് 47 വർഷങ്ങൾ. സമ്മാനം കിട്ടിയതിന്റെ അമ്പതാം വാര്‍ഷികത്തിൽ മാത്രമേ സമ്മാനം തുറന്നുനോക്കുകയുള്ളു എന്നാണ് ഇദ്ദേഹം പറയുന്നത്. 1970ൽ അഡ്രിയാൻ തന്റെ പതിനേഴാം വയസിൽ ടൊറന്റോയിലെ ജോർജ് എസ്. ഹെൻട്രി സെക്കൻഡറി സ്കൂളിളിൽ പഠിക്കുമ്പോഴാണ് വിക്കി എന്ന കാമുകി ക്രിസ്മസ് സമ്മാനം നൽകിയത്. അഡ്രിയാൻ ഇത് തുറക്കാതെ വീട്ടിൽ കൊണ്ടുപോയി ഭദ്രമായി സൂക്ഷിച്ചുവച്ചു. എന്നാൽ പിന്നീട് കാമുകി അഡ്രിയാനെ ഉപേക്ഷിച്ചുപോയി.
ആത്മാർഥമായി താൻ സ്നേഹിച്ചയാൾ ഉപേക്ഷിച്ചു പോയതിലുള്ള ദേഷ്യവും അമർഷവും മൂലം കാമുകി നൽകിയ സമ്മാനം അഡ്രിയാൻ വലിച്ചെറിഞ്ഞു. കുറച്ചു കാലത്തിനു ശേഷം അദ്ദേഹം വിവാഹിതനായി കുട്ടികളുമുണ്ടായി.ഒരിക്കലും തുറക്കാതെ സൂക്ഷിച്ചിരിക്കുന്ന സമ്മാനം കണ്ട കുട്ടികൾ അത് തുറന്നു പരിശോധിക്കണമെന്ന് അഡ്രിയാനോട് ആവശ്യപ്പെട്ടു. നാളുകൾ കഴിയും തോറും സമ്മാനത്തിനുള്ളിലെന്തന്ന ചിന്ത അദ്ദേഹത്തിൽ കലശലായി വളർന്നു. എന്നാൽ സമ്മാനം ലഭിച്ചതിന്റെ അന്‍പതാം വാർഷിക ദിനത്തിൽ ഇത് തുറന്നു പരിശോധിക്കാമെന്ന തീരുമാനത്തിലാണ് അഡ്രിയാൻ.
Post Your Comments