കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബസിടിച്ച് വൃദ്ധയ്ക്കു പരിക്കേറ്റു. എഴുപതുകാരിയായ കാഞ്ഞങ്ങാട് സൗത്ത് മൂവാരികുണ്ടിലെ കോരന് നായരുടെ ഭാര്യ പി ജാനകിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്നു രാവിലെയാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും റോഡ് മുറിച്ച് കടക്കുമ്പോളാണ് വൃദ്ധയെ കെ എസ്ആര്ടിസി ബസിടിച്ചത്.
ജാനകി ഇടിയുടെ ആഘാതത്തില്‍ റോഡരികിലേക്ക് തെറിച്ചു വീണിരുന്നു. ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കും കാലിനും പരിക്കേറ്റ ജാനികയെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കൂടുതല്‍ ചികിത്സയ്ക്കു വേണ്ടി മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments