
മുംബൈ: മുംബൈയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഉണ്ടായ തീപിടുത്തത്തിൽ 15 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി ആളുകൾ ഗുരുതരാവസ്ഥയിലാണ്. മുംബൈയിലെ ലോവര്‍ പാരലിലുള്ള കമല മില്‍സ് കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. രാത്രി 12.30ഓടെയാണ് തീപ്പിടുത്തം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കെട്ടിടത്തില്‍ ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
പന്ത്രണ്ടരയോടെയാണ് തങ്ങള്‍ക്ക് അപകടം സംബന്ധിച്ച് ആദ്യത്തെ വിവരം ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എട്ട് ഫയര്‍ എഞ്ചിനുകളും നാല് ടാങ്കറുകളുമാണ് അപകടസ്ഥലത്തേക്ക് ആദ്യം എത്തിയത്. 14 പേര് സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.
Post Your Comments