Highlights 2017

ഇഷ്ടങ്ങളും സന്തോഷങ്ങളും പങ്കുവച്ച് ഗോകുല്‍ സുരേഷ്

1) എത്രത്തോളം സത്യസന്ധനാണ് താങ്കള്‍?

ഉത്തരം: വളരെയധികം സത്യന്ധനാണ്

2) താങ്കള്‍ പെര്‍ഫെക്റ്റ് 10 റേറ്റിംഗ് കൊടുക്കുന്ന ഒരു സെലിബ്രിറ്റിയുടെ പേര് പറയാമോ?

ഉത്തരം: ഹുഗ് ജാക്ക്മാന്‍

3) മരിച്ചുപോയതോ, ജീവിച്ചിരുന്നതോ ആയ ഒരാളെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതാരാണ്? എന്താകും നിങ്ങള്‍ അദ്ദേഹത്തോട് പറയുക?

ഉത്തരം: അഡോള്‍ഫ് ഹിറ്റ്ലര്‍, എന്താടോ ഇങ്ങനെ?

4) ഒഴിവ് സമയങ്ങള്‍ ചെലവഴിക്കുന്നതെങ്ങനെ?

ഉത്തരം: സിനിമകള്‍ കാണും, ഉറങ്ങും

5) ഏറ്റവും കൂടുതല്‍ ഭയം എന്തിനോടാണ്‌?

ഉത്തരം: ചിലന്തികള്‍

6) നിങ്ങള്‍ക്കൊരു ചെല്ലപ്പേര് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, അത് എന്തായിരിക്കും?

ഉത്തരം: ഗോകു, അതാണെന്റെ ചെല്ലപ്പേര്, അതില്‍ ഞാന്‍ സന്തോഷവാനാണ്

7)താങ്കളുടെ അഭിപ്രായത്തില്‍ മലയാളത്തിലെ ബെസ്റ്റ് ഡ്രസ്ഡ് നടന്‍/ നടി ആരാണ്?

ഉത്തരം: ദുല്‍ഖര്‍ (പൊതുവായി), സിനിമയിലെ കഥപാത്രങ്ങളുടെ അടിസ്ഥാനത്തില്‍- ഫഹദ് ഫാസില്‍.

8) വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം?

ഉത്തരം: 27-30 വയസ്

9) ഒരു ദിവസത്തേക്ക് അദൃശ്യനാകാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും?

ഉത്തരം: അദൃശ്യനാകാനുന്നത് കൊണ്ട് തന്നെ ഞാന്‍ ചെയ്യുന്നത് എന്താണെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ല. അതുകൊണ്ട് അതൊരു രഹസ്യമായിരിക്കട്ടെ.

10) ചരിത്രത്തിലെ ആരെങ്കിലുമായി താങ്കള്‍ ഡിന്നറില്‍ പങ്കെടുക്കുന്നു എന്നിരിക്കട്ടെ, ആരായിരിക്കും അത്?

ഉത്തരം: ക്ലിയോപാട്ര

11) ചെറുപ്പത്തില്‍ ആരാകണം എന്നായിരുന്നു ആഗ്രഹം?

ഉത്തരം : പൈലറ്റ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button