Latest NewsNewsIndia

ഇന്ത്യക്ക് അമേരിക്കയുടെ ‘കൊലയാളി‘ ഡ്രോണുകൾ

അമേരിക്കയുടെ കൊലയാളി പ്രെഡേറ്ററുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യൻ വ്യോമസേനയ്ക്ക് 52,000 കോടി രൂപ വില വരുന്ന പ്രെഡേറ്ററുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഉടൻ ചർച്ച നടത്തി തീരുമാനിക്കും. ഇക്കാര്യം യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്ന സമയത്തും ചർച്ച ചെയ്തിരുന്നു.

പ്രെഡേറ്റർ വിൽപന കരാർ സംബന്ധിച്ച ധാരണയായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയാണ്. അമേരിക്ക ഇന്ത്യയെ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും രേഖകളും അറിയിച്ചിരുന്നു.

ഇന്ത്യൻ വ്യോമസേന 80 മുതല്‍ 100 യൂണിറ്റ് ഡ്രോണുകൾ വാങ്ങാനാണ് ശ്രമിക്കുന്നത്. യുഎസ് കോൺഗ്രസ് ഡ്രോൺ വിൽക്കാൻ നേരത്തെ അനുമതി നൽകിയിട്ടുണ്ട്. പ്രെഡേറ്റർ ‍ഡ്രോൺ ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഏറെ മുതൽക്കൂട്ടാകുന്നതാണ്. നിലവിൽ ഇന്ത്യ ഇസ്രായേൽ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്.

ബറാക് ഒബാമയുടെ ഭരണകാലത്താണ് പ്രെഡേറ്റർ ഇന്ത്യയ്ക്ക് നൽകുന്നത് സംബന്ധിച്ചുള്ള ആദ്യ ചർച്ചകൾ നടന്നത്. നാറ്റോ രാജ്യങ്ങൾക്ക് പുറത്തുള്ളവർക്ക് ഇത് ആദ്യമായാണ് പ്രെഡേറ്റർ ഡ്രോൺ അമേരിക്ക നൽകാൻ തയാറാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button