മനാമ: ബഹ്റൈനിലെ മനാമ സൂഖില്‍ വന്‍ തീപിടുത്തം. ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ക്ക് നാശം സംഭവിച്ചു. ഇവിടെ ഡെല്‍മന്‍ സെന്ററിനു സമീപം പത്തോളം കടകള്‍ക്കാണ് നാശം സംഭവിച്ചത്. ഇതില്‍ മൂന്ന് കടകള്‍ പൂര്‍ണമായും കത്തി. എന്നാല്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
13 അഗ്‌നിശമന സേനാ വാഹനങ്ങളുടെ സഹായത്തോടെ 50ഓളം അംഗങ്ങള്‍ കഠിന പ്രയത്നം നടത്തിയാണ് തീയണച്ചതെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണമാരംഭിച്ചു. തീ പിടുത്തത്തില്‍ പൂര്‍ണമായും നശിച്ച രണ്ടുകടകള്‍ വെള്ളി ആഭരണശാലകളും ഒന്ന് തുണിക്കടയുമാണ്.
ഭാഗികമായി നാശം നേരിട്ടതില്‍ നാലെണ്ണം തുണിക്കടകളും മൂന്നെണ്ണം വാച്ച് ഇലക്ട്രോണിക്സ് വില്‍പന ശാലകളുമാണ്. ഇതില്‍ പലതും മലയാളികള്‍ നടത്തുന്നതാണ്. ശൈഖ് അബ്ദുല്ല റോഡില്‍ വെള്ളി നിര്‍മിത സാധനങ്ങള്‍ വില്‍ക്കുന്ന കടയുടെ വര്‍ക്ഷോപ്പില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പോലീസിന്റെ നിഗമനം
Post Your Comments