താമരശ്ശേരി:ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍.ദിവ്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശികളായ ദിവ്യ (31) കാമുകന്‍ നാദാപുരം രാഹുല്‍ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ ആറുമാസം മുൻപ് മാത്രം പരിചയപ്പെട്ട രാഹുലുമായി ദിവ്യ ഒളിച്ചോടുകയായിരുന്നു. ഇവര്‍ കണ്ണൂര്‍ പേരാവൂരില്‍ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു.
Post Your Comments