Latest NewsKeralaNews

ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: പിജി ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭക്ഷിക്കുന്നത്. അതേസമയം അത്യാഹിതവിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഈ സ്ഥലങ്ങളില്‍ ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളവര്‍ക്കു പുറമേ അധിക ഡ്യൂട്ടിയായി ഡോക്ടര്‍മാര്‍ സേവനം അനുഷ്ഠിക്കില്ല.

കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിയും കേരള മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളും തമ്മില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അടുത്ത മന്ത്രിസഭായോഗത്തില്‍ ആവശ്യങ്ങള്‍ അവതരിപ്പിക്കാമെന്ന ഉറപ്പാണു മന്ത്രി കെ.കെ ശൈലജ അന്നു നല്കിയത്. എന്നാല്‍, ഈ വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുത്തില്ലെന്നും അതുകൊണ്ടാണു സമരത്തിലേക്കു നീങ്ങുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ.യു.ആര്‍. രാഹുല്‍ പറഞ്ഞു.

ഇന്ന് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും പി.ജി, സീനിയര്‍ റസിഡന്റ്‌സ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരുമാണ് പഠിപ്പുമുടക്കി സമരം നടത്തുന്നത്. ഒഴിവുകള്‍ നികത്തുക, താത്കാലിക നിയമനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button