KeralaLatest NewsNews

അമ്മയെ കൊലപ്പെടുത്തിയതിൽ അല്ല അക്ഷയിന്റെ വിഷമം: അക്ഷയിന്റെ വിഷമം കേട്ട് പോലീസ് പോലും അമ്പരന്നു : പിതാവും സഹോദരിയും മൊഴി നൽകിയത് ഇങ്ങനെ

തിരുവനന്തപുരം: പേരൂർക്കടയിൽ മകന്‍ കൊല ചെയ്ത എല്‍ ഐ സി എജന്റ് ആയ ദീപയ്ക്കെതിരെ ഭര്‍ത്താവിന്റേയും മകളുടെയും മൊഴി. കുവൈത്തില്‍ നിന്നെത്തിയ അശോകനും മകളും ദീപയ്ക്ക് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസിനു മൊഴി നല്‍കി. കേസില്‍ മകന്‍ അക്ഷയ് അറസ്റ്റിലായതിനു പിന്നാലെയായിരുന്നു അശോകന്റെ വെളിപ്പെടുത്തല്‍. രണ്ടു വര്‍ഷമായി ദീപ ഭര്‍ത്താവിനോടും മകളോടും യാതോരു ബന്ധവും പുലര്‍ത്തിയിരുന്നില്ല എന്നും വ്യക്തമാകുന്നു.

ദീപയുടെ വഴിവിട്ട ബന്ധങ്ങളെ പറ്റി കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും വെളിപ്പെടുത്തല്‍. ഫീസ് അടക്കാന്‍ പണം നല്‍കാത്തതില്‍ ദേഷ്യം മൂത്താണ് അക്ഷയ് ദീപയെ തലയ്ക്കടിച്ചു വീഴ്ത്തി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് മകന്‍ അമ്മയുടെ ഘാതകനായത്. എന്നാൽ അമ്മയെ കൊലപ്പെടുത്തിയതിലല്ല, പകരം തന്റെ ഭാവി ഇല്ലാതായതിലാണ് അക്ഷയിന്റെ വിഷമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button