Latest NewsNewsIndia

പന്ത്രണ്ട് വയസുകാരിയെ കല്ല്യാണം കഴിക്കാന്‍ മോഹിച്ച 52കാരനായ ഗ്രാമമുഖ്യന് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ

മൊറീന: പന്ത്രണ്ടു വയസ്സുകാരിയെ രണ്ടാം ഭാര്യയാക്കാന്‍ ആഗ്രഹിച്ച അന്തത്തി രണ്ട് വയസുള്ള ഗ്രാമ മുഖ്യന് കിട്ടിയത് എട്ടിന്റെ പണി. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ഗ്രാമത്തലവന്‍ ജഗനാഥ് മവായിയാണ് ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ചത്. ഇതോടെ ഇയാളെ പദവിയില്‍ നിന്നും നീക്കുകയും ആറു വര്‍ഷത്തേക്ക് ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം വിലക്കുകയും ചെയ്തു. മധ്യപ്രദേശ് പഞ്ചായത്ത് രാജ് അവം ഗ്രാമ സ്വരാജ് ആക്ട് പ്രകാരമാണ് നടപടി.

ഡിസംബര്‍ 11നായിരുന്നു കൗമാരിക്കാരിയുമായി ജഗനാഥിന്റെ രണ്ടാം വിവാഹം നടത്താന്‍ നിശ്ചയിച്ചത്. ഭാവി ഭാര്യയുമായി യാത്ര ചെയ്യാന്‍ തന്റെ ഗ്രാമമായ ബരാര്‍ ജഗീറില്‍ ഒരു താല്‍ക്കാലിക ഹെലിപ്പാഡ് നിര്‍മ്മിക്കുന്നതിനുവരെ ഇയാള്‍ അനുവാദം തേടിയിരുന്നു. ഇതിനുള്ള അനുമതിയുമായി എത്തുമ്പോഴാണ് വധു പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിക്കുന്നത്. ഇതോടെ അവസാന നിമിഷം വിവാഹ ചടങ്ങുകള്‍ റദ്ദാക്കുകയായിരുന്നു.

വിവരം അറിഞ്ഞതോടെ ജില്ലാ പഞ്ചായത്തും ശിശുക്ഷേമ വകുപ്പും ഇടപെട്ടു. സ്‌കൂളിലെത്തി കുട്ടിയുടെ രേഖ പരിശോധിച്ചപ്പോഴാണ് പന്ത്രണ്ടു വയസ്സ് മാത്രമാണ് ഉള്ളതെന്ന് ബോധ്യമായത്. 2010ലാണ് കുട്ടി ഒന്നാം ക്ലാസില്‍ ചേര്‍ന്നതെന്ന് കലക്ടര്‍ ഭാസ്‌കര്‍ ലഷ്‌കര്‍ പറഞ്ഞു. ശൈവ വിവാഹ നിരോധന നിയമവും ഹിന്ദു വിവാഹ നിയമവും ഇയാള്‍ ലംഘിച്ചിരിക്കുകയാണ്. ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ രണ്ടാമത് വിവാഹം ചെയ്യാന്‍ ശ്രമിച്ചതുവഴിയാണ് ഹിന്ദു വിവാഹ നിയമം ലംഘിച്ചത്. മറ്റു നിയമനടപടികളും ജഗനാഥിനെതിരെ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button