ന്യൂഡല്‍ഹി: രാജ്യത്ത് ചേലാകര്‍മം നിരോധിയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുതട്ടില്‍. രാജ്യത്ത് ചേലാകര്‍മ്മം നടക്കുന്നതായി ഔദ്യോഗിക വിവരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഛേദിച്ച് ചേലാകര്‍മം നടത്തുന്നതിനെതിരേ കര്‍ശനനടപടിയെടുക്കുമെന്ന മുന്‍ നിലപാടില്‍ മലക്കംമറിഞ്ഞാണ് സര്‍ക്കാര്‍ വിശദീകരണം. ചേലാകര്‍മത്തിനെതിരേ സുപ്രീംകോടതിയിലുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് പരാതികള്‍പോലും മറച്ചുവെച്ചുകൊണ്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം സത്യവാങ്മൂലം നല്‍കിയത്.
ബോറ സമുദായക്കാര്‍ക്കിടയില്‍ പിഞ്ചുകുട്ടികളില്‍ ചേലാകര്‍മം നടത്തുന്നത് നിരോധിക്കണമെന്നാശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുനിതാ തിവാരിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനെ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ചേലാകര്‍മത്തിനെതിരേ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി 2012 ഡിസംബര്‍ 30-ന് പ്രമേയം പാസാക്കിയിരുന്നു. ഇതില്‍ ഒപ്പുവെച്ചതിനാല്‍ ചേലാകര്‍മം നിരോധിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുനിതയുടെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണെന്ന നിരീക്ഷണത്തോടെ കഴിഞ്ഞ മേയിലാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിശദീകരണം തേടിയത്. വനിതാ ശിശുക്ഷേമ മന്ത്രാലയം, ബോറ സമുദായക്കാര്‍ കൂടുതലായി താമസിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്ക്കുമായിരുന്നു നോട്ടീസ്.
Post Your Comments