തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡി ഇടപെട്ട് ബാര്‍ കോഴ കേസ് അട്ടിമറിച്ചുവെന്ന ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സുപ്രധാന വിധി ഫെബ്രുവരിയില്‍. കേസിലെ സുപ്രധാന വിധി ഫെബ്രുവരി 15നു തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി പ്രഖ്യാപിക്കും. ശങ്കര്‍ റെഡ്ഡിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജിലാണ് കോടതി വിധി പറയുക. ശങ്കര്‍ റെഡ്ഡി ബാര്‍ കോഴ കേസ് അന്വേഷിച്ച എസ്പി.ആര്‍.സുകേശനില്‍ സമ്മര്‍ദം ചെലുത്തി കേസ് അട്ടിമറിച്ചതായിട്ടാണ് ആരോപണം.
Post Your Comments