കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഒേട്ടറെ പരാതി ദിനംപ്രതി പൊലീസിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ലൈംഗിക പീഡനത്തിനിരയായ പരാതിക്കാര്‍ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിക്കുന്നത് കോടതികളില്‍ പ്രോസിക്യൂഷന് തലവേദനയാകുന്നു. മൊഴിയെടുക്കലടക്കം തുടര്‍ നടപടികളില്‍നിന്ന് പരാതിക്കാര്‍ പിന്മാറുന്ന കേസുകളുടെ എണ്ണം കൂടിവരുന്നതാണ് പൊലീസിെനയും പ്രോസിക്യൂഷെനയും കുഴക്കുന്നത്.
ഗാര്‍ഹിക പീഡനങ്ങളിലെ പരാതിക്കാരുടെ ഇത്തരം നിലപാടുകളും കേസ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് തേടുന്ന ഘട്ടത്തിലാണ് ചില കേസുകളില്‍ പരാതിക്കും അറസ്റ്റിനുമപ്പുറം നടപടികളൊന്നും പുരോഗമിച്ചിട്ടില്ലെന്ന വസ്തുത ബോധ്യപ്പെടുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ പരാതിക്കാരി തയാറാകാത്ത സാഹചര്യത്തില്‍ മറ്റ് സാക്ഷികളുടെ മൊഴിയെടുപ്പും അസാധ്യമാകുന്നു. കുറ്റപത്രം സമര്‍പ്പിക്കാനാവാതെ ഇത്തരം കേസുകള്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരുന്നു.
ബലാത്സംഗ സംഭവങ്ങളില്‍ പരാതികള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്ത് പ്രഥമ വിവര സ്റ്റേറ്റ്മെന്റ് തയാറാക്കി പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് പതിവ്. നിയമം കൂടുതല്‍ ശക്തമായ പശ്ചാത്തലത്തില്‍ ജാമ്യത്തിന് സാധ്യതയുമില്ല. പ്രതിക്ക് പിന്നീട് ജാമ്യം തേടിയോ കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചോ കോടതികളെ സമീപിക്കാനേ കഴിയൂ. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ വന്ന ചില കേസിലും ഇൗ അനുഭവം പ്രോസിക്യൂഷന് നേരിടേണ്ടിവന്നു. ഇത്തരം കേസുകളില്‍ സര്‍ക്കാറിനുവേണ്ടി ഹാജരാകുന്ന പ്രോസിക്യൂഷന് പ്രതികളുടെ ജാമ്യത്തെ എതിര്ക്കാന്പോലുമാകാത്ത നിസ്സഹായാവസ്ഥ പ്രകടിപ്പിക്കേണ്ടിവരുന്നു. അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിെന്റ പേരിലുള്ള കോടതിയുടെ വിമര്‍ശനവും പ്രോസിക്യൂഷന് നേരിടേണ്ടിവരുന്നു.
പീഡനക്കേസുകളില്‍ ഒത്തുതീര്‍പ്പ് രീതി വര്ധിച്ചുവരുന്നുവെന്നതിെന്റ സൂചനകളാണിതെന്നാണ് ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ഥ കേസുകള്‍പോലും ചിലപ്പോള്‍ ഒത്തുതീര്പ്പിലൂെട ഇല്ലാതാകുന്നുണ്ട്. എന്നാല്‍, ഭീഷണിയും മറ്റും മൂലം തുടര്‍നടപടി അവസാനിപ്പിക്കാന്‍ നിര്ബന്ധിക്കപ്പെടുന്നവരുമുണ്ട്. പരാതി നല്‍കിയശേഷം കേസുകള്‍ ഇല്ലാതാകുന്നതെങ്ങനെയെന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണത്തിന് സംവിധാനമുണ്ടാക്കേണ്ടതിെന്റ ആവശ്യകതയിേലക്കും ഇത് വിരല്‍ ചൂണ്ടുന്നു.
Post Your Comments