Latest NewsNewsLife Style

ഈ കാര്യങ്ങൾ നിങ്ങളുടെ പ്രണയത്തിലുണ്ടെങ്കില്‍ മരണം വരെ ചേർത്തു നിർത്തണം!

താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ പ്രണയത്തില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അത് വിട്ട് കളയേണ്ട ഒന്നല്ല, ഏത് പ്രതിസന്ധിയേയും തോല്‍പ്പിച്ച് ചേര്‍ത്ത് പിടിക്കേണ്ട ഒന്നാണ്.

1. പരസ്പരമുള്ള പ്രണയം നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുന്നു എങ്കില്‍

പ്രണയത്തിലായാലും ദാമ്പത്ത്യത്തിലായാലും ഓരോ പ്രതിസന്ധി ഘട്ടത്തിലും മതി, ഇനിയും താങ്ങാനാകില്ല എന്ന ചിന്ത കടന്ന് വന്നേക്കാം. അപ്പോഴെല്ലാം മുന്‍പുണ്ടായിട്ടുള്ള പ്രശ്നങ്ങളെ പറ്റി ചിന്തിക്കുക അതിന് ശേഷമുള്ള ജീവിതത്തെ വിലയിരുത്തുക. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോയപ്പോള്‍ പരസ്പരമുള്ള പ്രണയും ബഹുമാനവും വര്‍ദ്ധിച്ചുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ?. എങ്കില്‍ ആ ബന്ധത്തിന് നിങ്ങള്‍ തീര്‍ച്ചയായും അവസരം നല്‍കുക. കാരണം പ്രശ്നങ്ങള്‍ ഇല്ലാതിരിക്കലല്ല, അവ പരിഹരിച്ച് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്നതാണ് ബന്ധങ്ങള്‍ ദൃഢമാക്കുന്നത്.

2. പരസ്പരം വിശ്വാസവും ബഹുമാനവും തുടരുന്നു

പരസ്പര ബഹുമാനവും വിശ്വാസവും മനസ്സിലാക്കലുമാണ് ബന്ധങ്ങളുടെ അടിത്തറ. ഇവ രണ്ട് പേര്‍ക്കിടയില്‍ തുടരുന്നുവെങ്കില്‍ മനസ്സിലാക്കുക ആ ബന്ധം അത്ര എളുപ്പത്തില്‍ വിട്ടുകളയേണ്ട ഒന്നല്ല എന്ന്.

3. നിങ്ങളുടെ വ്യക്തിത്ത്വം മെച്ചപ്പെടുന്നു

ഏറ്റവും മികച്ച ബന്ധങ്ങളുടെ സൂചനകളില്‍ ഒന്നാണ് ഇത്. രണ്ട് പേര്‍ തമ്മിലുള്ള പ്രണയമോ ദാമ്പത്ത്യമോ അവരുടെ വ്യക്തിത്ത്വങ്ങളെ മെച്ചപ്പെടുത്തുക എന്നത് ഏറ്റവും മനോഹരമായ മാറ്റങ്ങളില്‍ ഒന്നാണ്.

4. പരസ്പരമുള്ള പ്രോത്സാഹനം

പരസ്പരമുള്ള സ്നേഹം പോലെ ബന്ധങ്ങളില്‍ പ്രധാനമാണ് പരസ്പരമുള്ള പ്രോത്സാഹനവും. പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിലും പിന്‍താങ്ങുന്നതിലും മികച്ച ദമ്പതികളാണ് നിങ്ങളെങ്കില്‍ ഏതൊരു പ്രശ്നത്തെയും നിങ്ങളുടെ ബന്ധത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്.

5. കുറവുകള്‍ അംഗീകരിക്കുന്നവര്‍

ഒരാളെ മുഴുവനായി അയാളുടെ പങ്കാളി അംഗീകരിക്കുമ്പോള്‍ അതിൽ അവരുടെ കുറവുകളും ഉള്‍പ്പെടുന്നു. നിങ്ങളുടെ കുറവുകളിലും കഴിവുകേടുകളിലും നിങ്ങളെ തള്ളിപ്പറയുകയോ, കളിയാക്കുകയോ ചെയ്യാതെ അംഗീകരിക്കുന്ന ആളാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനോ ഭാഗ്യവതിയോയാണ്.

6. തുല്യമായ പരിഗണന

നിങ്ങളുടെ ശരീരഘടനയോ വരുമാനമോ, സ്ത്രീപുരുഷ വ്യത്യാസമോ പരിഗണണിക്കാതെ തുല്യമായി പരിഗണിക്കുന്നതാണ് മികച്ച ബന്ധത്തിന്റെ മറ്റൊരു സൂചന.

7. നിങ്ങളെ വിലമതിക്കുന്ന പങ്കാളി

നിങ്ങളുടെ പ്രവര്‍ത്തികളെ അംഗീകരിക്കുന്ന ആളാണോ നിങ്ങളുടെ പങ്കാളി, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളുടെ കടമയായി മാത്രം കാണാതെ അതില്‍ സന്തോഷവും സ്നേഹവും തുറന്ന് കാണിക്കുന്ന ആളെയാണ് നിങ്ങള്‍ പ്രണണയിക്കുന്നതെങ്കില്‍ അവരെ അങ്ങനെ എളുപ്പത്തില്‍ വിട്ട് കളയരുത്.

8.തുറന്ന് സംസാരിക്കാനുള്ള അവസരം

രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘടകമാണ് പരസ്പരം തുറന്ന് സംസാരിക്കാന്‍ കഴിയുക എന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുറന്നുള്ള സംസാരങ്ങള്‍ക്ക് എല്ലായ്പോഴും കഴിയും. എന്നാല്‍ ഇങ്ങനെ തുറന്ന് സംസാരിക്കുനുള്ള സാഹചര്യം ഇല്ലാത്തതാണ് മിക്ക ബന്ധങ്ങളിലും ഉള്ള പ്രതിസന്ധി.

9. തടസ്സങ്ങളെ ജീവിതത്തിന്റെ ഭാഗമായി കാണുന്നവര്‍

ഒരുമിച്ചുള്ള ജീവിതത്തില്‍ തടസ്സങ്ങളെയും ബുദ്ധിമുട്ടുകളെയും മോശമായി കാണാതെ അവയെ ജീവിതത്തിന്റെ ഭാഗമായി കാണുന്ന പങ്കാളികള്‍ക്ക് തീര്‍ച്ചയായും ഏത് പ്രതിസന്ധിയും തരണം ചെയ്യാനാകും. കാരണം അവര്‍ ജീവിതത്തിന്റെ സങ്കല്‍പ്പങ്ങളെ മാത്രമല്ല യാഥാര്‍ത്ഥ്യങ്ങളെയും ഇഷ്ടപ്പെടുന്നവരായിരിക്കും.

10. പരസ്പരം നല്ല സുഹൃത്തുക്കള്‍

പരസ്പരം പ്രണയിക്കുന്നവരായാലും ഒരുമിച്ച് ദമ്പതികളായി ജീവിക്കുന്നവരായാലും നല്ല സുഹൃത്തുക്കളായിരിക്കുക അനിവാര്യമാണ്. കാരണം കാമുകനും കാമുകിയും തമ്മില്‍ പോരടിക്കുമ്പോഴും ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാക്കുമ്പോഴും അല്‍പ്പ സമയം കഴിയുമ്പോഴെങ്കിലും നിങ്ങളിലെ സുഹൃത്തുക്കള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയും. അത് നിങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിലെ ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ നിങ്ങളെ പര്യാപ്തരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button