കോഴിക്കോട്: എലിയുടെ അവശിഷ്ടം ലഭിച്ചതിനെ തുടര്‍ന്ന് കാന്റീന്‍ പൂട്ടിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജിനോടനുബന്ധിച്ച സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്റീലെ ഭക്ഷണത്തിലാണ് എലിയുടെ അവശിഷ്ടം ലഭിച്ചത്. ഈ കാന്റീന്‍ വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നതാണ്. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ കാന്റീന്‍ പൂട്ടിച്ചു.
മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ യുവതി കാന്റീനില്‍ ഭക്ഷണം കഴിക്കാനായി ഇന്നലെ എത്തിയിരുന്നു. കാരന്തൂരിനടുത്ത് കോണോട്ട് സ്വദേശിയായ ഈ യുവതിക്കാണ് ഭക്ഷണത്തില്‍ എലിയുടെ അവശിഷ്ടം ലഭിച്ചത്. എലിയുടെ വാലിന്റെ അവശിഷ്ടമാണ് ഭക്ഷണത്തില്‍ കാണപ്പെട്ടത്. ഇതോടെ ആളുകള്‍ പ്രശ്‌നം ഉണ്ടാക്കി.
യുവതിയെ അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ പരിശോധനക്ക് വിധേയയാക്കി. പിന്നീട് യുവതി സ്വമേധയാ ആശുപത്രി വിട്ട് പോയി. പക്ഷേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി കാന്റീന്‍ ഉപരോധം തുടങ്ങിയതോടെ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം കാന്റീന്‍ പൂട്ടിച്ചു.
Post Your Comments