തിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ പണിമുടക്കില്‍.സെക്രട്ടേറിയേറ്റിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തും. ജനുവരി ഒന്ന് മുതല്‍ കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സമരം.
ഉന്നത ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാര്‍ത്തെടുക്കാന്‍ലക്ഷ്യമിട്ടുള്ളതാണ് കെഎഎസ്. കെഎഎസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. സര്‍വീസ് സംഘടനകളുടെ കൂടി നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് രൂപീകരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മൂന്ന് രീതിയിലാണ് കെഎഎസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തുക. ഒന്ന്) നേരിട്ടുള്ള നിയമനം. പ്രായപരിധി 32 വയസ്സ്. പിന്നാക്ക വിഭാങ്ങള്‍ക്കും എസ്‌സി, എസ്ടികാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടാകും. വിദ്യാഭ്യാസ യോഗ്യത സര്‍വകലാശാല ബിരുദം. രണ്ട്) നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേന നിയമനം. പ്രായപരിധി 40 വയസ്സ്. വിദ്യാഭ്യാസ യോഗ്യത ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം. മൂന്ന്) ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്. യോഗ്യത ബിരുദം.
Post Your Comments