ജറുസലം : അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പേരില്‍ റെയില്‍വേ സ്റ്റേഷനുമായി ഒരു രാജ്യം. ട്രംപിന്റെ പേരിൽ ജറുസലമിലെ വിലാപത്തിന്റെ മതിലിനു സമീപം പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കാനാണ് ഇസ്രയേൽ പദ്ധതി തയാറാക്കിയിരിക്കുന്നത്.
പുതുതായി നിർമിക്കുന്ന ഭൂഗർഭ റെയിൽവേസ്റ്റേഷന് ഡോണൾഡ് ജോൺ ട്രംപ് എന്നു പേരിടുമെന്നു ഗതാഗത മന്ത്രി ഇസ്രയേൽ കാട്സ് പറഞ്ഞു.പലസ്തീൻകാർ തങ്ങളുടെ ഭാവി തലസ്ഥാനമായി കരുതുന്ന കിഴക്കൻ ജറൂസലമിലാണു വിലാപത്തിന്റെ മതിൽ.
Post Your Comments