തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായവരുടെ എണ്ണത്തില്‍ യാതൊരു തരത്തിലുമുള്ള സംശയങ്ങളില്ലെന്നും പറ്റാന്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കേന്ദ്രം പുറത്തുവിട്ടിട്ടുള്ളത് ഡിസംബര്‍ 20 വരെയുള്ള കണക്കുകളാണെന്നും അതിനുശേഷം നിരവധി പേര്‍ മടങ്ങിവന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓഖി ദുരന്തത്തെ തുടര്‍ന്നു കേരളത്തില്‍ നിന്ന് 261 പേരെ കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. ദുരന്തത്തില്‍ 661 പേരെ കാണാതായിട്ടുണ്ടെന്നും ഇതില്‍ 261 പേര്‍ കേരളത്തില്‍നിന്നും 400 പേര്‍ തമിഴ്‌നാട്ടില്‍നിന്നുമാണ് കാണാതായിരിക്കുന്നതെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കാണാതായ 143 പേരെ മാത്രമാണ് കണ്ടെത്താനുള്ളത് മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments