മുംബൈ: കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിച്ച ശേഷം മാതാവിന്റെയും ഭാര്യയുടേയും അവസ്ഥ വളരെ ദയനീയമാണ്. കാരണം ജാദവുമായുള്ള കൂടിക്കഴ്ചയ്ക്കു ശേഷം ഭാര്യമും മാതാവും കൂടുതല്‍ സങ്കടത്തിലാവുകയാണ് ചെയ്തതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഇവരോട് പാകിസ്താന്‍ മോശമായി പെരുമാറിയെന്ന വിവാദം ഇപ്പോഴും നില്‍ക്കുന്നതിനിടെയാണ് പുതിയ വെളിപെടുത്തലുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിഷാദാവസ്ഥയിലേക്കാണ് അവര്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ഇത് ഒരു അന്താരാഷ്ട്ര പ്രശ്നമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ തയ്യാറല്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് വിഷയത്തെ ബാധിച്ചേക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
Post Your Comments