
കണ്ണൂര്‍: ചലച്ചിത്ര സംവിധായകന്‍ കണ്ണൂര്‍ പാറക്കണ്ടിയിലെ യു.സി.റോഷന്‍ (55) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്നു മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. അഞ്ചു മാസം മുന്‍പാണു രോഗബാധിതനായത്. വൈകിട്ട് അഞ്ചോടെ മൃതദേഹം കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിച്ചു. മലയാള സിനിമയില്‍ ദീര്‍ഘകാലം സഹസംവിധായകനായിരുന്നു. മംഗല്യപ്പല്ലക്ക് ഉള്‍പ്പെടെയുള്ള ഏതാനും ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴ് ചലചിത്ര ലോകത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്കാര ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു. ഓമനിക്കാനൊരു ശശിരം, ഹൈറേഞ്ച്, തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ഭീഷ്മാചാര്യ, വാത്സല്യം തുടങ്ങിയ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. പരേതനായ പ്രമുഖ ഫുട്ബാള്‍ താരം സി.പി.ചന്ദ്രന്റെയും യു.കെ.രത്നമ്മയുടെയും മകനാണ്. ഭാര്യ: വനജ. മക്കള്‍: സജ്ജന്‍ (കേരളകൗമുദി, കണ്ണൂര്‍), നിരഞ്ജന്‍. സഹോദരങ്ങള്‍: യു.സി.അജിത്ത്, യു.സി.ശശി.
Post Your Comments