ന്യൂഡല്‍ഹി: ചേരികളുടെയും കോളനികളുടെയും സംരക്ഷണത്തില്‍ സുപ്രധാന തീരുമാനവുമായി ഡല്‍ഹി. നിര്‍ധനര്‍ തിങ്ങി പാര്‍ക്കുന്ന കോളനികളെയും,ചേരികളെയും ഒഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്നും സംരക്ഷിക്കാനുള്ള നിയമം ലോക്‌സഭ പാസ്സാക്കി. അടുത്ത മൂന്ന് വര്‍ഷത്തേക്ക് കോളനികളും,ചേരികളും ഒഴിപ്പിക്കാതിരിക്കാനുള്ള നിയമമാണ് ലോക്‌സഭ ഇപ്പോള്‍ പാസ്സാക്കിയിരിക്കുന്നത്. നഗര വികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചത്.
നിലവിലെ നിയമം അനുസരിച്ച് നോക്കുമ്പോള്‍ ഈ മാസം 31 നാണ് കോളനികളും, ചേരികളും ഒഴിയാന്‍ നല്‍കിയിരുന്ന അന്തിമ കാലാവധി. അതേസമയം പുതിയ നിയമത്തോടെ അത് 2020 ഡിസംബര്‍ 31 വരെ നീട്ടി നല്‍കി. ഡല്‍ഹിയിലെ നിലവിലെ നിയമം ഭേദഗതി ചെയ്ത് യൂണിയന്‍ കാബിനറ്റ് കഴിഞ്ഞ ആഴ്ച്ച ഓര്‍ഡര്‍ ഇറക്കിയിരുന്നു.
പ്രധാനമന്ത്രി ആവാസ് യോജന വഴി എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം 2022 ഓടെ പ്രാവര്‍ത്തികമാകുമ്പോള്‍ ഡല്‍ഹിയിലെ ചേരികളിലും,കോളനികളും താമസിക്കുന്ന എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. കണക്കുകളനുസരിച്ച് 1500 ഓളം കോളനികളാണ് ഡല്‍ഹിയില്‍ ഉള്ളത്.
Post Your Comments