തിരുവനന്തപുരം: ഇന്നലെ രാത്രി ഇടവകോട് ജംഗ്ഷനില്‍ വെച്ചാണ് വഞ്ചിയൂര്‍ സിപിഐ എം ഏരിയാ കമ്മറ്റി അംഗം എല്‍ എക്സ് സാജു അലക്സിനെ ഒരു സംഘം ആക്രമിച്ചു. സജു അലക്സിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതികളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അതെ സമയം പ്രതികൾക്ക് പ്രാദേശിക സഹായം നല്കിയെന്നാരോപിച്ച് എട്ട് ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ തുടര്‍ന്ന് ശ്രീകാര്യം,പഴയ ഉളളൂര്‍ ഭാഗത്ത് സിപിഐ എം ന്‍റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ആക്രമണത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും അതീവ ഗുരുതരമായി പരിക്കേറ്റ സാജു അലക്സിനെ മെഡിക്കല്‍ കോളേജിലെ ട്രോമാ കെയര്‍ ഐസിയുവിന്‍റെ വെന്‍റിലേറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയോട്ടിയിൽ മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചര്‍ ഉളളതിനാല്‍ 48 മണിക്കൂര്‍ ശേഷം മാത്രമേ എന്തെങ്കിലും പറയാനാവു എന്ന് മെഡിക്കല്‍ കോളേജ് അധികാരികള്‍ വ്യക്തമാക്കി.
ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷിയായ കടയുടമയായ പറയുന്നു. ബൈക്കിലെത്തിയ സംഘം ആക്രമത്തിന് ശേഷം കേളാദിത്യപുരം ഭാഗത്തേക്കാണ് ബൈക്ക് ഒാടിച്ച് പോയത്. സമീപത്തെ CCTV ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായവര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരല്ലെന്ന് പോലീസ് വ്യക്തമാക്കി. അതെ സമയം സാജു അലക്സിന്‍റെ വധശ്രമത്തിന് പിന്നില്‍ ബിജെപിക്ക് ബന്ധം ഇല്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Post Your Comments