കൊച്ചി: നടിമാരായ പാര്‍വതി, റിമ കലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ക്കെതിരേ നടക്കുന്ന െസെബര്‍ ആക്രമണങ്ങളെ പറ്റി മമ്മൂട്ടി ഫാൻസും പ്രതികരിക്കുന്നു. നടി പാർവതിയെ വ്യക്തിഹത്യ ചെയ്തതിൽ അറസ്റ്റിലായ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയ പ്രിന്റോ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്. എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
മമ്മൂട്ടിയുടെ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായാണ് സംഘടന രൂപീകരിച്ചത്. സംഘടനയുടെ സജീവ പ്രവര്‍ത്തകരാരും ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടരുതെന്ന് മുന്‍പേ നിര്‍ദേശം കൊടുത്തിട്ടുണ്ട്. എന്നാല്‍ അസോസിയേഷനുള്ളില്‍ മാത്രമല്ല മമ്മൂട്ടിയുടെ ആരാധകരുള്ളത്. അവര്‍ പ്രതികരിച്ചാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറയുന്നു.ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തിലാണ് കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധനിലപാടിനെക്കുറിച്ച് പാര്‍വതി പരാമര്‍ശം നടത്തിയത്.
ഇതോടെയാണ് മമ്മൂട്ടി ആരാധകര്‍ സോഷ്യല്‍ മീഡിയ വഴി അക്രമണം തുടങ്ങിയത്. പാര്‍വതിയെ അനുകൂലിച്ച് റീമ കലിങ്കലും ഗീതുമോഹന്‍ദാസും എത്തിയിരുന്നു. ഇതോടെ ഇവര്‍ക്കെതിരേയും കമന്റുകള്‍ നിറഞ്ഞു. ആക്രമണങ്ങള്‍ െലെംഗികമായി അധിക്ഷേപത്തിലേക്കു കൂടി തിരിഞ്ഞതോടെയാണ് പാര്‍വതി പോലീസില്‍ പരാതി നല്‍കിയത്
Post Your Comments