വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ മിസൈല്‍ വിദഗ്ധര്‍ക്ക് അമേരിക്കയുടെ വിലക്ക്. ഐക്യരാഷ്ട്ര സഭയില്‍ ഉത്തരകൊറിയയ്‌ക്കെതിരെ അമേരിക്ക കൊണ്ടു വന്ന സമാധാനപ്രമേയം പാസാക്കി. ഉത്തരകൊറിയയുടെ രണ്ടു മിസൈല്‍ വിദഗ്ധരെ രാജ്യത്ത് വിലക്കിക്കൊണ്ട് അമേരിക്ക വീണ്ടും രംഗത്ത് എത്തിയത് കടുത്ത ഉപരോധം ഉത്തരകൊറിയയ്‌ക്കെതിരെ നിലനില്‍ക്കുന്നതിനിടയിലാണ്.
റഷ്യ വിലക്കിനു പിന്നാലെ അമേരിക്കയേയും ഉത്തരകൊറിയയേയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയുടെ പുതിയ നീക്കം ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ ഉപരോധിക്കാനുള്ള നീക്കങ്ങളുടെ ശ്രമങ്ങളാണ്. ഉത്തരകൊറിയയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി ആണവായുധമുക്തമായ കൊറിയന്‍ ഉപദ്വീപാണ് ലക്ഷ്യമെന്നും അമേരിക്കന്‍ പ്രതിനിധി സ്റ്റീവന്‍ നൂച്ചിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Post Your Comments