
മോസ്കോ: വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. റഷ്യയിലെ തെക്ക് കിഴക്കൻ മോസ്കോയിലെ മെൻഷെവിക് ഫാക്ടറിയിൽ ബുധനാഴ്ച അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. രണ്ടു പേർക്കു പരിക്കേറ്റു. നിരവധി പേരെ ഇയാൾ ബന്ദികളക്കിയതായാണ് വിവരം. ബന്ദികളെ മോചിപ്പിക്കാൻ നടപടികൾ സ്വീകരിച്ചതായും അക്രമിയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റു വിവരങ്ങൾ ലഭ്യമല്ല.
Post Your Comments