
ഇടുക്കി: ആരോഗ്യവകുപ്പ് ജീവനക്കാര്‍ അവധിയുടെ ആലസ്യത്തിലായതോടെ കുടുങ്ങിയത് ഇടുക്കി നെടുങ്കണ്ടത്തെ രോഗികള്‍. നെടുങ്കണ്ടം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരെത്താത്തതോടെയാണ് രോഗികള്‍ വലഞ്ഞത്.രോഗികളുടെ പരാതിയില്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ട ജീവനക്കാരെ വരുത്തി ആശുപത്രി തുറപ്പിക്കുകയായിരുന്നു.
പ്രാക്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നെടുങ്കണ്ടം ഉള്‍പ്പടെയുള്ള ദൂര പ്രദേശങ്ങളില്‍ നിന്നുപോലും പതിവായി നിരവധി രോഗികള്‍ എത്താറുണ്ട്. പാലിയേറ്റീവ് സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി ആളുകളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. നാല്‍പ്പതോളം ജീവനക്കാരും ഡോക്ടര്‍മാരും ഉള്ള ആശുപത്രിയില്‍ ആരും എത്താതിരുന്നത് പ്രതിഷേധത്തിന് കാരണമായി.
Post Your Comments