ലഖ്നൗ: ടേക്ക് ഓഫിനിടെ വിമാനത്തിന് സാങ്കേതിക തകരാർ വൻ ദുരന്തം ഒഴിവായി. ലഖ്നൗ എയര്‍പോര്‍ട്ടില്‍ നിന്നും റിയാദിലേയ്ക്ക് പോകാനിരുന്ന സൗദി എയര്‍ലൈന്‍ എസ് വി 9895 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. ടേക്ക് ഓഫിനിടയില്‍ വീലിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയും പൈലറ്റ് എമര്‍ജന്‍സി ബ്രേക്കുകള്‍ ഉപയോഗിച്ച് നിർത്തുകയുമായിരുന്നു.
300 യാത്രക്കാരാണു വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരം ലഭിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടതിനാൽ ഇവിടെ നിന്നുള്ള വിമാന യാത്ര വൈകുമെന്നാണ് സൂചന. കൂടാതെ എയര്‍പോര്‍ട്ടിലേയ്ക്കെത്തിയ ആറ് വിമാനങ്ങള്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്ക്ക് വഴി തിരിച്ച് വിട്ടു.
Saudia Airlines flight from Lucknow to Riyadh stuck on runway due technical glitch while preparing for departure. Runway not available for arrivals and departures, 6 arrivals diverted to Delhi & 3 departures on hold. All crew & passengers safe.
— ANI (@ANI) December 27, 2017
Post Your Comments