Latest NewsIndiaNews

കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പുകൾ തിരികെ നല്‍കാത്തതില്‍ പാകിസ്ഥാന്റെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷൻ ജാദവിനെ സന്ദർശിക്കാനെത്തിയ ഭാര്യ ചേതന്‍ കുലിന്റെ ചെരുപ്പുകൾ ഊരിവാങ്ങിയ സംഭവത്തിൽ വിശദീകരണവുമായി പാകിസ്ഥാൻ. ചേതന്‍ കുലിന്റെ ഷൂസില്‍ ലോഹ സാന്നിദ്ധ്യമുണ്ടെന്നും അതിനാലാണ് ഷൂസുകള്‍ പിടികൂടിയതെന്നും വിദേശകാര്യ വക്താവ് ഡോ മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഫൈസല്‍.

ജാദവിന്റെ ഭാര്യയ്ക്ക് പകരം ഷൂസുകള്‍ നല്‍കിയിരുന്നു. ഷൂ ഒഴികെയുള്ള ബാക്കി വസ്തുക്കള്‍ എല്ലാം തിരികെ ലഭിച്ചുവെന്ന് ചേതന്‍ കുല്‍ പറഞ്ഞിരുന്നുവെന്നും ഫൈസല്‍ പറഞ്ഞു. ചെരിപ്പിനുള്ളില്‍ കണ്ടെത്തിയ വസ്തു ക്യാമറയോ ചിപ്പോ ആണെന്ന നിഗമനം സ്ഥിരീകരിക്കാനാണ് ഈ നടപടിയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെരുപ്പുകള്‍ പാകിസ്ഥാന്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ അയച്ചുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button