തിരുവനന്തപുരം : ദിവസവരുമാനത്തില്‍ ചരിത്രംകുറിച്ചു കെ.എസ്.ആര്‍.ടി.സി. ക്രിസ്മസിനോടനുബന്ധിച്ച് തുടര്‍ച്ചയായി അവധികളെത്തിയതോടെയാണ് ദിവസവരുമാനത്തില്‍ നേട്ടം കൊയ്തത്. ഇപ്പോള്‍ പ്രതിദിന വരുമാനം ഏഴു കോടി രൂപയില്‍ കൂടുതലാണ്. ഇതുവരെയുള്ള ദിവസവരുമാനം ആറുകോടിക്കു താഴെയായിരുന്നു. ഇതില്‍നിന്നാണ് ഒരു കോടിയിലേറെ രൂപയുടെ വര്‍ധന ഉണ്ടായത്. ര 15 കോടി രൂപയ്ക്കടുത്താണ് ണ്ടുദിവസം കൊണ്ട് നേടിയത്.
23ന് 7,18,27,611 കോടിരൂപയും 24ന് 7,01,77,358 കോടിരുപയുമാണ് കളക്ഷന്‍. ക്രിസ്മസ്ദിനത്തിലും കളക്ഷന്‍ 7 കോടിയില്‍ തൊട്ടു. 11,13,16 തിയതികളിലും കളക്ഷന്‍ ഇതേ രീതിയിലായിരുന്നു. വരും ദിവസങ്ങളിലും നില മെച്ചപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു.
24ന് 39.62 ലക്ഷം രൂപയും 23ന് 31.14 ലക്ഷം രൂപയും തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോ നേടി. 22 ലക്ഷം രൂപയാണ് ശരാശരി കളക്ഷന്‍. കഴിഞ്ഞ 11 മുതല്‍ സെന്‍ട്രല്‍ ഡിപ്പോയുടെ വരുമാനത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. മറ്റു ജില്ലകളിലെ പ്രധാന ഡിപ്പോകളും കളക്ഷന്‍ വര്‍ധിപ്പിച്ചു.
കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ വാങ്ങുന്ന ഇനത്തില്‍ 90 കോടിയും പെന്‍ഷന്‍ കുടിശിക 171 കോടിയും ബാധ്യതയുണ്ട്. 57 കോടിയാണ് ഒരു മാസം പെന്‍ഷന് ആവശ്യം. ശമ്പളത്തിന് 65 കോടിയും. വരുമാനം വര്‍ധിക്കുന്നതോടെ കടക്കെണി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പുതുവര്‍ഷപ്പിറവി വരെ കളക്ഷന്‍ വര്‍ധിക്കും.
Post Your Comments