Latest NewsIndiaNews

2017ലെ ബോളിവുഡിലെ ആ സുവര്‍ണ്ണ ട്വീറ്റ് ഇതായിരുന്നു

മുംബൈ :ക്രിക്കറ്റ് ബോളിവുഡിനെ മിന്നുകെട്ടിയ സ്വപ്നതുല്യമായ കോഹ്ലി-അനുഷ്‌ക വിവാഹമാണ് ഈ വര്‍ഷം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വര്‍ത്തയെന്ന് നിസ്സംശയം പറയാം. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇറ്റലിയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങില്‍ വച്ച് വിരാട് കോലി അനുഷ്‌കയെ മിന്നു ചാര്‍ത്തിയത്.

ഇന്ത്യന്‍ ക്യാപ്റ്റനുമായുള്ള തന്റെ വിവാഹവാര്‍ത്ത ആരാധകരുമായി പങ്കുവച്ച അനുഷ്‌കയുടെ ട്വീറ്റാണ് ബോളിവുഡിലെ ഈ വര്‍ഷത്തെ സുവര്‍ണ ട്വീറ്റ്. വിവാഹ ചിത്രത്തോടൊപ്പം പങ്കുവച്ച ‘ഈ പ്രണയത്താല്‍ ഇനിയെന്നും ഒന്നായിരിക്കുമെന്ന് ഞങ്ങള്‍ പരസ്പരം വാക്കു നല്‍കിയിരിക്കുന്നു’ എന്ന് തുടങ്ങുന്ന ട്വീറ്റാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.ട്വിറ്റര്‍ ഇന്ത്യയാണ് ഈ വിവരം പുറത്തു വിട്ടത്.

വിരാട് കോലി മറ്റൊരു ചിത്രത്തോടൊപ്പം പങ്കുവച്ച ഇതേ ട്വീറ്റ് നടന്‍ സൂര്യയുടെ പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്റെ സെക്കന്‍ഡ് ലുക്ക് പങ്കുവച്ച ട്വീറ്റിനെ കടത്തിവെട്ടി മുന്നിലെത്തുകയും ചെയ്തു.

ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമാണ് ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട നായകന്മാര്‍. അമിതാഭ് ബച്ചന്‍, എ.ആര്‍ റഹ്മാന്‍, അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍ എന്നിവരും പട്ടികയിലുണ്ട്. ദീപിക പദുക്കോണ്‍ ആണ് ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നടി. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, ശ്രദ്ധ കപൂര്‍ എന്നിവരും പട്ടികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button