
കൊച്ചി: നടി പാര്‍വ്വതിയ്ക്കെതിരായ സൈബര്‍ ആക്രമണത്തിന് ഒരാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വ്വതി പൊലീസില്‍ പരാതി നല്‍കി. സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമം നടക്കുന്നതായും മോശമായ ഭാഷയിൽ അധിക്ഷേപിച്ചെന്നുമാണ് പാർവതിയുടെ പരാതി.
ഐഎഫ്എഫ്കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്. ഇയാളെ ഉച്ചക്ക് കോടതിയില്‍ ഹാജരാക്കും.
Post Your Comments