മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ മതമൗലിക വാദികളുടെ സൈബര്‍ അക്രമം.കുടുംബത്തോടൊപ്പം ക്രിസ്‌തുമസ് ആഘോഷിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും താരം പങ്കുവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മതമൗലിക വാദികള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഏവര്‍ക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്‌തുമസ് ആശംസകള്‍ എന്ന കുറിപ്പോടെ ഭാര്യയോടും കുഞ്ഞുങ്ങളോടുമൊപ്പമുള്ള ചിത്രമാണ് കൈഫ് പങ്കുവെച്ചത്.
എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി മതമൗലിക വാദികളെത്തുകയായിരുന്നു. ഇത്തരം ആഘോഷങ്ങള്‍ ഇസ്ലാമില്‍ ഹറാം (നിയമ വിരുദ്ധം) ആണ്. ദൈവത്തില്‍ നിന്നും ശാപം കിട്ടി മരിക്കേണ്ടി വരും തുടങ്ങിയ കമന്റുകളും കൈഫിനെ പരിഹസിച്ചുള്ള ട്രോളുകളും ഇറക്കിയിട്ടുണ്ട്.അതേസമയം മതമൗലിക വാദികളുടെ ഈ അക്രമത്തെ എതിര്‍ത്തും കൈഫിന് പിന്തുണ അറിയിച്ചും നിരവധി ആളുകള്‍
രംഗത്തെത്തിയിട്ടുണ്ട്.
Merry Christmas ! May there be love and peace. pic.twitter.com/DnZ2g7VTno
— Mohammad Kaif (@MohammadKaif) December 25, 2017
Post Your Comments