കയ്റോ: സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ 15 ഭീകരരെ ഈജിപ്ത് തൂക്കിലേറ്റി. ഇവരെ പാർപ്പിച്ചിരുന്ന രണ്ട് ജയിലുകളിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് പോലീസ് അറിയിച്ചു.2013ൽ സീനായ് മേഖലയിലെ ഭീകരാക്രമണത്തിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും സൈനിക വാഹനങ്ങൾ തകരുകയും ചെയ്തിരുന്നു.
2015ൽ ആറു ജിഹാദികളെ തൂക്കിലേറ്റിയ ശേഷം ആദ്യമായാണ് ഈജിപ്തിൽ കൂട്ട വധശിക്ഷ നടപ്പാക്കുന്നത്. സീനായ് മേഖലയിൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഭീകരരെ തൂക്കിലേറ്റിയത്.
Post Your Comments