ബംഗളൂരു: ഒ.എല്‍.എക്സില്‍ കാര്‍ വില്‍പന നടത്തിയ യുവാവിനെ കാണാനില്ല. ബ്രിട്ടീഷ് ടെലികോം കമ്പനിയില്‍ സോഫ്റ്റവയര്‍ എഞ്ചനീയറായ അജിതഭ് കുമാറിനെയാണ് (29) കാണാതായത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ പറ്റി യാതൊരു വിവരവും ഇല്ല. അജിതഭ് തെന്റ കാര്‍ ഒാണ്‍ലൈന്‍ മാര്‍കറ്റായ ഒ.എല്‍.എക്സില്‍ വില്‍പനക്ക് വെച്ചിരുന്നു. ആവിശ്യക്കാരന് വിളിച്ചതിനെ തുടര്‍ന്ന് വൈകുന്നേരം 6:30 ഒാടെ കാറുമായി ചെന്ന അജിതഭിനെ പിന്നീടാരും കണ്ടിട്ടില്ല.
ബംഗളരൂവിലെ വൈറ്റ്ഫീല്‍ഡ് ഭാഗത്താണ് പാട്ന സ്വദേശിയായ അജിതഭ് ബാല്യകാല സുഹൃത്തായ രവിയുമൊത്ത് താമസിച്ചിരുന്നത്. അജിതഭ് വീട്ടില്‍ നിന്ന് സാധാരണ വേഷത്തിലാണ് േപായതെന്നാണ് സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്.
അജിതഭിന് കൊല്‍കത്തയിലെ െഎ.െഎ.എമ്മില്‍ എം.ബി.എ ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപ ഫീസായി നല്‍കേണ്ടതുണ്ടായിരുന്നു. ഒ.എല്‍.എക്സില്‍ ഇതിനായാണ് കാര്‍ വില്‍പനക്ക് വെച്ചതെന്നാണ് നിഗമനം.
സംഭവത്തിന് ശേഷം വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും അജിതഭിനെ കണ്ടെത്താന്‍ പൊലീസിനായില്ല. സഞ്ചരിച്ച കാര്‍ എവിടെയാണെന്നതിനും അവര്‍ക്കുത്തരമില്ല. കാര്‍ മറികടന്ന് േപായ വഴികളിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. അജിതഭിനെ കണ്ടെത്താന്‍ കുടുംബവും സുഹൃത്തുക്കളും ഒാണ്‍ലൈന്‍ കാമ്ബയിന്‍ ആരംഭിച്ചിരിക്കുകയാണ്.
Post Your Comments