KeralaLatest News

പ്രസവത്തിനെത്തിച്ച യുവതി മരിച്ചു ; ആശുപത്രിയിൽ സംഘർഷം

കണ്ണൂർ: പ്രസവത്തിനെത്തിച്ച യുവതി മരിച്ചു ആശുപത്രിയിൽ സംഘർഷം. തലശേരി ഗവ.ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവൻ നഷ്ടപ്പെട്ടതെന്നും യുവതിയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റാൻ അനുവദിക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് തലശേരി എംഎൽഎ എ.എൻ.ഷംസീറും ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി  ചർച്ച നടത്തിയതോടെയാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ബന്ധുക്കൾ സമ്മതിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് കൂത്തുപറമ്പ് വട്ടിപ്ര സ്വദേശിനിയായ 28കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് യുവതിയുടെ നില ഗുരുതരമായിരുന്നിട്ടും വേണ്ട ചികിത്സ നൽകാൻ ജീവനക്കാർക്കായില്ല. ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നിട്ടും അത് ചെയ്തില്ലെന്നും ഐസിയു ഉൾപ്പെടുന്ന കെട്ടിടം പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

യുവതിക്ക് രക്തസമ്മർദം വർധിച്ചതാണ് മരണകാരണമെന്നും ആരോപണങ്ങ‍ൾ അടിസ്ഥാനരഹിതമാണെന്നും ആശുപത്രി അധികൃതർ വാദിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button