Latest NewsIndiaNews

കൂടിക്കാഴ്ച ഒരു നാടകം; പാകിസ്താന്റേത് ക്രൂരമായ തമാശ: സരബ്ജിത്ത് സിംഗിന്റെ സഹോദരി

ന്യുഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച വെറും നാടകവും പാകിസ്താന്റെ ക്രൂരമായ തമാശയുമാണെന്നു സരബ്ജിത് സിംഗിന്റെ സാഹോദരിയുടെ ആരോപണം. സ്വതന്ത്രമായി കുല്‍ഭൂഷന് ഭാര്യയേയും അമ്മയേയും കാണാന്‍ അനുമതി നല്‍കാത്ത പാകിസ്താന്റെ നടപടി ക്രൂരമായ തമാശയും നാടകവും മാത്രമാണെന്ന് സരബ്ജിത്ത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍പറഞ്ഞു.ഒരു ഗ്ലാസ് സ്ക്രീനിന് ഇരുവശത്തും നിന്നാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായ ശേഷം ആദ്യമായാണ് കുല്‍ഭൂഷണ്‍ കുടുംബാംഗങ്ങളെ കാണുന്നത്. ഈ കൂടിക്കാഴ്ചയില്‍ ഒരു മാനവികതയും ഇല്ലെന്ന് കൗര്‍ ആരോപിച്ചു. ഉറ്റവരെ ഗ്ലാസ് മറയില്‍ വേര്‍തിരിച്ച്‌ നടത്തുന്ന അതീവ സുരക്ഷയിലുള്ള ഈ കൂടിക്കാഴ്ചയ്ക്ക് ഒരു അര്‍ത്ഥവുമില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. നാല് വര്‍ഷം മുന്‍പ് തന്റെ സഹോദരനെ പാകിസ്താനില്‍ വച്ച്‌ നഷ്ടപ്പെട്ടു. കുല്‍ഭൂഷനെ ഒന്ന് ആലിംഗനം ചെയ്യാനും സ്വതന്ത്രമായി സംസാരിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തിന് ആഗ്രഹമുണ്ടായിരിക്കും. എന്നാല്‍ അതൊന്നും നടന്നില്ല. പിന്നെ എന്ത് സ്വാന്തനമാണ് ഈ കൂടിക്കാഴ്ചയില്‍ അവര്‍ക്ക് ലഭിച്ചത്-കൗര്‍ ചോദിക്കുന്നു.

2013ല്‍ ലഹോറിലെ ജയിലില്‍ വച്ച്‌ കൊല്ലപ്പെട്ടയാളാണ് സരബ്ജിത്ത് സിംഗ്. പാകിസ്താന്‍ എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച്‌ നടത്തുന്നതാണ്. അവര്‍ ഗ്യാലറിയില്‍ ഇരുന്ന കളിക്കുകയും രാജ്യാന്തര സമൂഹത്തെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതൊരു നാടകമായതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അത്തരത്തില്‍ മാത്രമേ ഇതിനെ കാണാവൂ. ഇന്ത്യക്കാരൻ ആയതുകൊണ്ട് മാത്രമാണ് കുൽഭൂഷൺ യാദവിന്‌ വധശിക്ഷ വിധിച്ചത് എന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button