മാനസിക സമ്മര്‍ദം കുറയ്ക്കുകയാണ് ഭ്രിംഗരാജ് എണ്ണയുടം പ്രധാന ഗുണം. പിന്നെ മുടി നല്ല പൂങ്കുല പോലെ വളര്‍ത്തുക, ശരീരത്തിലെ കാല്‍സ്യത്തിന്റെ കുറവ് നികത്തുക, ത്വക്ക് രോഗങ്ങള്‍ ഭേദമാക്കുക, അനീമിയയെ തുരത്തുക, പ്രമേഹം വരുതിയിലാക്കുക, കരളിനെ സംരക്ഷിക്കുക, ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസമാവുക, പോഷണ സംബന്ധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക എന്നിവയൊക്കെ ഭ്രിംഗരാജിന്റെ ഗുണങ്ങളാണ്.
കിടക്കുന്നതിനുമുന്പ് തല ഈ എണ്ണകൊണ്ട് മസാജ് ചെയ്ത് രാവിലെ കഴുകിക്കളയുക എന്നതാണ് ശരിക്കുമുള്ള പ്രയോഗ രീതിയെങ്കിലും കുളിക്കുന്നതിനു മുമ്പ് കുറഞ്ഞത് അര മണിക്കൂറെങ്കിലും തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് കഴുകി കളയുക എന്നാതാണ് കൂടുതലാളുകള്‍ക്കും പ്രായോഗികമാക്കാന്‍ നല്ലത്.
ഈ വേനല്‍കാലത്ത് ശരീരത്തിനു തണുപ്പുനല്കാനും രക്ത സമ്മര്‍ദം കുറയ്ക്കാനും കയ്യൂന്നി എണ്ണ ഉപകരിക്കും. സൂര്യകാന്തിച്ചെടികളുടെ കുടുംബത്തില്‍നിന്നാണ് കയ്യൂന്നിയുടെ വരവ്. കയ്യൂന്നി എണ്ണയ്ക്കു പുറമെ കയ്യൂന്നി ഗുളികകളും കയ്യൂന്നി പൊടിയും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ കയ്യൂന്നി എണ്ണ എത്രമാത്രം എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാമെന്ന് വളരെ ചുരുക്കം ആളുകള്‍ക്കേ അറിയുകയുള്ളൂ. കയ്യൂന്നിയും ഉലുവയും ചൂടായ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തിളപ്പിച്ച് ആറ്റിയെടുക്കുന്നതോടെയാണ് ഏറെ ഗുണഫലങ്ങളുള്ള ഭ്രിംഗരാജ് എണ്ണ തയ്യാറാവുന്നത്.
ഉണ്ടാക്കേണ്ട വിധം:
വെളിച്ചണ്ണ ഒരു ചീനച്ചട്ടിയിലോ പാനിലോ എടുത്ത് നല്ലവണ്ണം ചൂടാക്കുക. അതിനു ശേഷം കയ്യൂന്നി ഇലകള്‍ നന്നായി കയ്യിലെയുത്ത് തിരുമ്മി എണ്ണയിലിടുക. അഞ്ചു മിനിട്ടു നേരം നന്നായി ഇളക്കുക. പിന്നീട് അതിലേക്ക് ഉലുവ ചേര്‍ക്കണം. ഇതും കഴിഞ്ഞ് എണ്ണ വീണ്ടും അഞ്ചു മിനിട്ട് തിളപ്പിച്ചെടുത്ത് ആറിച്ച് അരിച്ചെടുക്കണം. ഇതോടെ ഭ്രിംഗരാജ് എണ്ണ തയാര്‍.
Post Your Comments