തിരുവനന്തപുരം ; ഓഖി ദുരന്തം വിലയിരുത്താൻ ആഭ്യന്തര അഡീഷണൽ സെക്രട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തില്‍ ഉള്ള കേന്ദ്ര സംഘം തിരുവനന്തപുരത്ത് എത്തി. നാല് ദിവസം സംഘം ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരിക്കും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ഓഖി ബാധിത പ്രദേശങ്ങൾ സന്ദർശിക്കുക. ഈ ജില്ലകളിലെ കലക്ടര്‍മര്‍ സംഘത്തിനൊപ്പം ഉണ്ടാകും.
മുഖ്യമന്ത്രിയുമായും റവന്യു മന്ത്രി അടക്കമുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തും. നാശ നഷ്ടം സംഭവിച്ച വീടുകള്‍ , റോഡുകള്‍ , ബോട്ടുകല്‍ തുടങ്ങി എല്ലാം സംഘം നേരില്‍ കണ്ട് വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കും. ഇതിന് ശേഷമാണ് കേന്ദ്ര സഹായം അനുവദിക്കുക.കേന്ദ്രസഹായം അടിയന്തിരമായി വേണമെന്നും . 7340 കോടി രൂപയുടെ പ്രത്യേക പാക്കേജുമാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.
Post Your Comments