ചില അസുഖങ്ങള്‍ക്ക് മരുന്ന് കഴിയ്ക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് വിദഗ്ദര്‍ പറയുന്നു. അവ കൂട്ടിക്കലര്‍ത്തി കഴിയ്ക്കുന്നത് വിപരീതഫലം ചെയ്യുമെന്നതിന്നാലാണ് ഇത്. കൊളസ്ട്രോളിന് മരുന്ന് കഴിയ്ക്കുമ്പോള്‍ മുന്തിരിങ്ങയും ഗ്രെയ്പ്പ് ജൂസ് വാട്ടറും ഒഴിവാക്കുക. ഇവ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ആന്റി കൊയാഗുലന്‍സ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ കരാന്‍ ബെറി ജൂസ് കുടിയ്ക്കരുത്. രക്തത്തിന്റെ സാന്ദ്രത കുറയ്ക്കുന്നതിനാല്‍ അപകടമാവും.
രക്ത സമ്മര്‍ദ്ദത്തിന് മരുന്ന് കഴിയ്ക്കുന്നുണ്ടെങ്കില്‍ വാഴപ്പഴം ഒഴിവാക്കുക. ഈ മരുന്നുകള്‍ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിയ്ക്കും. പഴത്തിലും ധാരാളം പൊട്ടാസ്യം ഉണ്ട്. അളവ് കൂടിയാല്‍ ഉയര്‍ന്ന ഹൃദയമിടിപ്പിന് കാരണമാകും. ബ്ലഡ് തിന്നെഴ്സ് എന്ന വിഭാഗത്തിലുള്ള മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ബ്രോക്കോളി, ചീര തുടങ്ങിയ വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. ടെട്ര സൈക്ലിന്‍ വിഭാഗത്തിലെ ആന്റി ബയോട്ടിക്കുകള്‍ കഴിയ്ക്കുമ്പോള്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഒഴിവാക്കുക.
തൈറോയിഡ്ന് മരുന്ന് കഴിയ്ക്കുമ്പോള്‍ വാല്‍ നട്ട് പോലെ ഫൈബര്‍ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക.അല്ലെങ്കില്‍ മരുന്നിന്റെ ഫലം കുറയും. ബാക്ടീരിയ ഇന്‍ഫെക്ഷന്‍സിന് മരുന്ന് കഴിയ്ക്കുമ്പോള്‍ മാംസം ഒഴിവാക്കുക.. പ്രത്യേകിച്ചും ചീസ്, സോസേജ്, സ്മോക്ക്ട് ഫുഡ് ഇവയും ഒഴിവാക്കുക. മരുന്നുകള്‍ കഴിക്കുന്നവര്‍ അവ വാങ്ങുന്നതിനോടൊപ്പം തന്നെ കഴിക്കാവുന്ന ഭക്ഷണത്തെക്കുറിച്ചും ഡോക്ടറോട് ചോദിച്ചു മനസിലാക്കുന്നത് പാര്‍ശ്വഫലങ്ങള്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
Post Your Comments